Image

പ്രണയത്തിനും മീതേ ഷോയുടെ ത്രില്ലില്‍, പ്രിയാമണി (ജോര്‍ജ് തുമ്പയില്‍)

Published on 27 August, 2015
പ്രണയത്തിനും മീതേ ഷോയുടെ ത്രില്ലില്‍, പ്രിയാമണി (ജോര്‍ജ് തുമ്പയില്‍)
ന്യൂയോര്‍ക്ക്:
അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്ന വിനോദവസന്തമായ ജയറാം ഷോയില്‍ പങ്കെടുക്കുന്ന ത്രില്ലിലാണ് പ്രശസ്ത നടി പ്രിയാമണി. അമേരിക്കയിലേക്ക് പറക്കാനുള്ള വിസ എത്തിക്കഴിഞ്ഞു.

മഴവില്‍ മനോരമയിലെ ഡി-ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ വേദിയില്‍ ജഡ്ജായും നടനവൈഭവം തെളിയിച്ചുമൊക്കെ ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുകയാണ് പ്രിയ. അതിനിടയില്‍ മറ്റൊരു ഹോട്ട് ന്യൂസും എത്തിയിരിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലായിരുന്നു അത്. സംഭവം തുറന്നു പറഞ്ഞത് പ്രിയ തന്നെയാണ്. താന്‍ കഴിഞ്ഞ നാല് വര്‍ഷമായി മുസ്തഫ രാജ് എന്നൊരാളുമായി പ്രണയത്തിലാണെന്നും മുസ്തഫ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും പ്രിയാമണി വെളിപ്പെടുത്തി. ഡിഫോര്‍ ഡാന്‍സിലെ മൂന്ന് വിധികര്‍ത്താക്കളില്‍ ഒരാളാണ് പ്രിയാമണി.

പ്രിയാമണി വാസുദേവ് മണി അയ്യര്‍ (1984 ജൂണ്‍ 4ന് പാലക്കാട് ജനിച്ചു) എന്ന മലയാളിയുടെ പ്രിയങ്കരിയായ പ്രിയാമണി പ്രമുഖ ബോളിവുഡ് താരം വിദ്യാബാലന്റെ ബന്ധു കൂടിയാണ്. വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി പാലക്കാട് ആണ് പ്രിയാമണിയുടെ ജനനം. പരേതനായ കര്‍ണാടക സംഗീതജ്ഞ്ന്‍ കമല കൈലാസിന്റെ കൊച്ചുമോളാണ്. ബാംഗ്ലൂരില്‍ ആണ് വളര്‍ന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. 2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരകഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി അഭിനയിച്ച 'കണ്‍കളാല്‍ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു' യിലും അഭിനയിച്ചതിനു ശേഷം, ബോക്‌സ് ഓഫീസില്‍ അധികം വിജയിക്കാത്ത 'സത്യം' എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയില്‍ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തന്റെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ ബാലു മഹേന്ദ്ര 'പ്രിയാമണി ഈ സിനിമയില്‍ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും' പറഞ്ഞിരുന്നു. 'അത് ഒരു കനാ കാലം' നിരൂപകര്‍ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. എന്നാല്‍, പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 2006ല്‍ പ്രിയാമണി ജഗപതി ബാബുവിന്റെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയില്‍ അഭിനയിച്ചു.

മഴവില്‍ മനോരമ-യുടെ ജഡ്ജിങ് തിരക്കിനിടയിലും കൊച്ചിയില്‍ നടക്കുന്ന ജയറാം ഷോ-യുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പ്രിയ മുടങ്ങാതെ എത്തുന്നു. അമേരിക്കയില്‍ ഷോകള്‍ നിരവധി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജയറാം ടീമിനൊപ്പം ഇതാദ്യമാണ്. ഷോയിലെ പ്രധാന നായിക കൂടിയാണ് പ്രിയ.

ജയറാം ഷോയില്‍ പ്രിയാമണിയെ കൂടാതെ, രമേഷ് പിഷാരടി, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ഗായകന്‍ ഉണ്ണിമേനോന്‍, ധര്‍മ്മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍.

അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്തംബര്‍ 12-ന് ന്യൂയോര്‍ക്കിലും (Colden Center Auditorium, 65-30 Kissena Blvd (at Queens College), Flushing, NY 11367 ) സെപ്തംബര്‍ 13-ന് ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്.

ജയറാം ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310
www.hedgeeventsny.com
hedgebrokerage@gmail.com
പ്രണയത്തിനും മീതേ ഷോയുടെ ത്രില്ലില്‍, പ്രിയാമണി (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക