Image

ഭക്ഷ്യ വിലപ്പെരുപ്പം പൂജ്യത്തിന് താഴെ തുടരുന്നു

Published on 12 January, 2012
ഭക്ഷ്യ വിലപ്പെരുപ്പം പൂജ്യത്തിന് താഴെ തുടരുന്നു
ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും ഭക്ഷ്യവിലപ്പെരുപ്പം പൂജ്യത്തിന് താഴെ തന്നെ. ഡിസംബര്‍ 31ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം -2.90 ശതമാനമായി കൂടി. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് -3.36.

തൊട്ടു മുന്‍ വര്‍ഷം ഇതേമാസത്തില്‍ ഇത് 19 ശതമാനമായിരുന്നു. ഉള്ളി, ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കറി വര്‍ഗങ്ങള്‍ക്ക് വില കുറഞ്ഞതാണ് ഭക്ഷ്യ വിലപ്പെരുപ്പും കുറച്ചത്. ഉള്ളി വില 74.77 ശതമാനവും ഉരുളക്കിഴങ്ങിന് വില 31.97 ശതമാനവും താഴ്ന്നു. ഗോതമ്പിന് വില 3.35 ശതമാനവും മൊത്തം പച്ചക്കറികളുടെ വില 49.07 ശതമാനവും കുറഞ്ഞു.

ഭക്ഷ്യ വിലപ്പെരുപ്പം കുത്തനെ ഇടിഞ്ഞ് പൂജ്യത്തിന് താഴെയെത്തിയതോടെ അടുത്ത പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക