Image

14,010 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി

Published on 12 January, 2012
14,010 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി
തിരുവനന്തപുരം: 14,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ആസൂത്രണ കമ്മീഷന്‍ യോഗമാണ് വാര്‍ഷിക പദ്ധതി അടങ്കല്‍ അംഗീകരിച്ചത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്കും യോഗം അംഗീകാരം നല്‍കി. 1,05,000 കോടി രൂപയുടെ പദ്ധതികളാണ് പന്ത്രണ്ടാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിനിയോഗം തൃപ്തികരമല്ലെന്ന് യോഗത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പദ്ധതി വിനിയോഗം വിലയിരുത്താന്‍ ഈ മാസം 16 ന് സെക്രട്ടറിതല യോഗം ചേരും. ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം 17ന് കാബിനറ്റ് ഇത് വീണ്ടും ചര്‍ച്ചചെയ്ത് വിലയിരുത്തും. പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷം കാര്‍ഷിക മേഖലയ്ക്കായിരിക്കും ഊന്നല്‍. അതില്‍ തന്നെ പച്ചക്കറി കൃഷിക്കാണ് മുഖ്യമായും ഫണ്ട് വിനിയോഗിക്കുക. ഊര്‍ജോത്പാദനം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക