Image

ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് റെക്കോഡ് തോല്‍വി

Published on 12 January, 2012
ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് റെക്കോഡ് തോല്‍വി
ബൊലാന്‍ഡ് പാര്‍ക്ക്: ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് റെക്കോഡ് തോല്‍വി. 50 ഓവര്‍ കളിയിലെ ഏറ്റവും വലിയ മൂന്നാമത്തെ തോല്‍വിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിലാണ് ശ്രീലങ്ക 258 റണ്‍സിന്റെ വന്‍ പരാജയറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 302 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ കേവലം 43 റണ്‍സിന് ആള്‍ഔട്ടായി ശ്രീലങ്ക ഏവരേയും ഞെട്ടിച്ചു.

ഏകദിന ചരിത്രത്തിലെ ലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഒരു ഘട്ടത്തില്‍ 24 ന് ഏഴ് വിക്കറ്റ് നഷ്ടമായ ലങ്കയെ 19 റണ്‍സെടുത്ത കുലശേഖരയാണ് ഏറ്റവും കുറഞ്ഞ സ്‌കോറില്‍ പുറത്താകുന്ന ടീം എന്ന നാണക്കേടില്‍ നിന്ന് ലങ്കയെ രക്ഷിച്ചത്. ബാറ്റിങ് നിരയില്‍ കുലശേഖര മാത്രമാണ് രണ്ടക്കം കണ്ടത്.

ഓപ്പണര്‍മാര്‍ ഉള്‍പ്പടെ നാല് പേര്‍ പൂജ്യരായി മടങ്ങി. ആറ് ഓവറില്‍ 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മോര്‍ക്കലും മൂന്നു വിക്കറ്റ് വീഴ്ത്തിയ സോട്‌സോബെയുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. നേരത്തെ ആംലയുടെ സെഞ്ച്വറിയും(112) കാലിസും(72) ഡീവിലിയേഴ്‌സും (52) നേടിയ അര്‍ധസെഞ്ച്വറികളുമാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 301 റണ്‍സ് പിറന്നിടത്താണ് രണ്ടാം ഇന്നിങ്‌സ് 43 ല്‍ അവസാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക