Image

വി.എസ്സിനെതിരായ കേസ് രാഷ്ട്രീയപ്രേരിതം: എ.കെ ബാലന്‍

Published on 12 January, 2012
വി.എസ്സിനെതിരായ കേസ് രാഷ്ട്രീയപ്രേരിതം: എ.കെ ബാലന്‍
തൊടുപുഴ: ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കാനുള്ള ശുപാര്‍ശ രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍.

അഴിമതിക്കെതിരെ പോരാടുന്ന വി.എസിന്റെ പ്രതിഛായ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ സോമന് ഭൂമി നല്‍കിയത് നിയമാനുസൃതം തന്നെയാണ്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വി.എസ് തെറ്റുകാരനല്ലെന്ന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക