Image

വിക്രം,സൂര്യ,കാര്‍ത്തി ഒരു ചിത്രത്തില്‍

Published on 21 August, 2015
വിക്രം,സൂര്യ,കാര്‍ത്തി ഒരു ചിത്രത്തില്‍


തമിഴ് സിനിമയിലെ വമ്പന്മാര്‍ ഒരു ചിത്രത്തിനുവേണ്ടി ആദ്യമായി ഒന്നിക്കുന്നു. പറഞ്ഞുവരുന്നത് വിക്രം, സൂര്യ, കാര്‍ത്തി എന്നിവരെ ക്കുറിച്ചാണ്. ഉടന്‍ പുറത്തിറങ്ങുന്ന ബ്രദേഴ്‌സ് എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് മൂവരും നായകന്മാരാവുന്നത്. 

മൂന്ന് താരങ്ങളുടെയും ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെയായിരിക്കും ഈ ചിത്രമെന്നതില്‍ സംശയമില്ല. 

ഇതിനുമുമ്പ് പിതാമഹന്‍ എന്ന ചിത്രത്തില്‍ വിക്രമും സൂര്യയും ഒന്നിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ത്തി വിക്രമിനൊപ്പമോ  സഹോദരനായ സൂര്യയ്‌ക്കൊപ്പമോ ഇതുവരെ അഭിനയിച്ചിട്ടില്ല.

കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത 'ബ്രദേഴ്‌സി'ല്‍ അക്ഷയ് കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാക്കി ഷറഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. 

സഹോദരങ്ങളായ രണ്ട് ബോക്‌സിംഗ് താരങ്ങളുടെയും അവരെ പരിശീലിപ്പിക്കുന്ന അച്ഛന്റെയും കഥയാണ് ബ്രദേഴ്‌സ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക