Image

പുല്‍ക്കൂട്‌ മത്സരം: സാബു തടവനാല്‍ ഒന്നാം സമ്മാനം നേടി

ജോയിച്ചന്‍ പുതുക്കുളം Published on 12 January, 2012
പുല്‍ക്കൂട്‌ മത്സരം: സാബു തടവനാല്‍ ഒന്നാം സമ്മാനം നേടി
ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി ഈവര്‍ഷം നടത്തിയ പുല്‍ക്കൂട്‌ മത്സരത്തില്‍ സാബു തടവനാല്‍ ആന്‍ഡ്‌ ഫാമിലി ടീം ഒന്നാം സ്ഥാനവും, ജോസഫ്‌ നാഴിയംപാറ ആന്‍ഡ്‌ ഫാമിലി രണ്ടാം സ്ഥാനവും നേടിയെന്ന്‌ മത്സര കമ്മിറ്റി ജനറല്‍ കോര്‍ഡിനേറ്റര്‍ ബിജോ സി. മാണി അറിയിച്ചു. കഴിഞ്ഞവര്‍ഷം ആരംഭിച്ച പുല്‍ക്കൂട്‌ മത്സരത്തില്‍ സാബു തടവനാല്‍ ആന്‍ഡ്‌ ഫാമിലി രണ്ടാം സ്ഥാനം നേടിയിരുന്നു.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ 1250 രജിസ്‌ട്രേഡ്‌ മലയാളി കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന 13 വാര്‍ഡുകളിലെ നൂറുകണക്കിന്‌ പുല്‍ക്കൂട്‌ മത്സരാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ നിന്നുമാണ്‌ അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ നേതൃത്വത്തിലുള്ള ജഡ്‌ജിംഗ്‌ കമ്മിറ്റി വിജയികളെ തെരഞ്ഞെടുത്തത്‌. കലാപരമായ മേന്മകൊണ്ടും, ആശയപരമായ മികവുകൊണ്ടും വ്യത്യസ്‌തത പുലര്‍ത്തിയ പുല്‍ക്കൂടുകള്‍ എല്ലാംതന്നെ മികവുറ്റതായിരുന്നുവെന്ന്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി വിലയിരുത്തി.

ഡിസംബര്‍ 24-ന്‌ വൈകുന്നേരം നടത്തിയ ക്രിസ്‌മസ്‌ ആഘോഷവേളയില്‍, രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവില്‍ നിന്നും വിജയികള്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.

വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. മാത്യു ഇളയടത്തുമഠം, ഫാ. ജോസഫ്‌ മാപ്പിളപറമ്പില്‍, ഫാ. പിന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബിജോ സി. മാണി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രാജന്‍ കല്ലുങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷപരിപാടികള്‍ വിജയകരമായി അരങ്ങേറിയത്‌.
പുല്‍ക്കൂട്‌ മത്സരം: സാബു തടവനാല്‍ ഒന്നാം സമ്മാനം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക