Image

ഉപസംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

Published on 11 January, 2012
ഉപസംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള 27% സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 4.5% ഉപസംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ഇടപെടുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്് രണ്ടു ദിവസം മുമ്പാണ് കേന്ദ്രമന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെങ്കിലും ജനുവരി മുതല്‍ മാര്‍ച്ച് വരെ അഞ്ചു സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

യുപി തെരഞ്ഞെടുപ്പു കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 27% പിന്നോക്ക സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക