Image

ദേശീയ സീനിയര്‍ വോളിബോള്‍: പുരുഷ കിരീടം കേരളത്തിന്

Published on 11 January, 2012
 ദേശീയ സീനിയര്‍ വോളിബോള്‍: പുരുഷ കിരീടം കേരളത്തിന്
റായ്പുര്‍: കേരളത്തിന്റെ പുരുഷന്മാര്‍ ദേശീയ സീനിയര്‍ വോളിബോള്‍ കിരീടം സ്വന്തമാക്കി. എന്നാല്‍, കേരളത്തിന്റെ വനിതകള്‍ക്ക് ഫൈനലില്‍ അടിപതറി. കേരളത്തെ കീഴടക്കിയ റെയില്‍വേയാണ് വനിതാ ചാമ്പ്യന്മാര്‍.

പൊരുതിക്കളിച്ച ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കേരളത്തിന്റെ പുരുഷ ടീം നാലാം തവണ ദേശീയ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 2522, 2522, 2513. പതിനൊന്ന് വര്‍ഷത്തിനുശേഷമാണ് കേരള പുരുഷന്മാര്‍ ദേശീയ വോളി കിരീടം സ്വന്തമാക്കുന്നത്. 2001ലാണ് കേരളം അവസാനമായി ദേശീയ കിരീടം സ്വന്തമാക്കിയത്. മത്സരം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്നു.

വനിതാ വിഭാഗത്തില്‍ കേരളത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് റെയില്‍വേയ്‌സ് തോല്‍പിച്ചത്. സ്‌കോര്‍: 2512, 2514, 2516.

പുരുഷ വിഭാഗത്തില്‍ കിരീടമുറപ്പിച്ചെത്തിയ തമിഴ്‌നാടിന് ലൂസേഴ്‌സ് ഫൈനലിലും അടിപതറി. സര്‍വീസസിനോടാണ് അവര്‍ തോറ്റത്. സ്‌കോര്‍: 2025, 2521, 2325, 2628. വനിതാ വിഭാഗത്തില്‍ ബംഗാളിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ ആന്ധ്രയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2520, 2125, 2523, 2826.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക