Image

ഇടതുമുന്നണി ആരുടെയും കുത്തകയല്ല: സി.ദിവാകരന്‍

Published on 11 January, 2012
ഇടതുമുന്നണി ആരുടെയും കുത്തകയല്ല: സി.ദിവാകരന്‍
കൊല്ലം: ഇടതുമുന്നണി ആരുടെയും കുത്തകയല്ലെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍. സി.പി.എം മാത്രമല്ല ഇടത് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ദിവാകരന്‍.

ഏതെങ്കിലും പാര്‍ട്ടിയുടെ ആധിപത്യം കൊണ്ട് മുന്നണിയെ മുന്നോട്ടു കൊണ്ടുപോവാന്‍ പറ്റില്ല. എല്ലാ കക്ഷികളെയും അംഗീകരിക്കുന്നതാവണം മുന്നണി. പക്ഷേ, ചിലപ്പോള്‍ അങ്ങനെയല്ലാതെ വരാറുണ്ട്. എങ്കിലും ഇടതു മുന്നണി കൂടുതല്‍ അടിത്തറ വികസിപ്പിച്ച് മുന്നോട്ടു പോകും.

ആര്‍.എസ്.പിയും ഫോര്‍വേഡ് ബ്ലോക്കും ഉള്‍പ്പെടെ മാര്‍ക്‌സിസവും ലെനിനിസവും അംഗീകരിച്ച് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും പാര്‍ട്ടികളെയും ഏകോപിപ്പിച്ച് കോണ്‍ഗ്രസിനെതിരെ ദേശീയ ബദല്‍ മുന്നണിയുണ്ടാക്കുകയാണ് സി.പി.ഐയുടെ ലക്ഷ്യം-ദിവാകരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക