കൊച്ചി: പ്രശസ്‌ത നടി അസിന്‍ വിവാഹിതയാകുന്നു. വരന്‍ വ്യവസായി ാഹുല്‍ ശര്‍മയാണ്.
ഞായറാഴ്‌ചയാണു വിവാഹം നിശ്‌ചയിച്ചതെന്ന് അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കല്‍
അറിയിച്ചു. നവംബറില്‍ വിവാഹം നടത്താനാണ് ആലോചന.
മൈക്രോമാക്‌സ്
മൊബൈല്‍ഫോണ്‍ കമ്പനി ഉടമയാണ് രാഹുല്‍ ശര്‍മ.കഴിഞ്ഞവര്‍ഷം 11,000 കോടി രൂപ
വിറ്റുവരവ് നേടിയ കമ്പനിയാണ് മൈക്രോമാക്‌സ്. നാഗ്‌പൂരില്‍ നിന്ന്
എന്‍ജിനീയറിങ് ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയ രാഹുല്‍ ശര്‍മ,
രണ്ടായിരത്തിലാണു മൈക്രോമാക്‌സ് സ്‌ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും പ്രായം
കുറഞ്ഞ, മികച്ച ബിസിനസ് സംരംഭകരില്‍ ഒരാളായാണ് ശര്‍മ.മൈക്രോമാക്‌സിന്റെ ആദ്യകാല
ബ്രാന്‍ഡ് അംബാസഡറായ അക്ഷയ് കുമാറിലൂടെയാണ് അസിന്‍ രാഹുലുമായി സൗഹൃദത്തിലായത്.