Image

ന്യൂഹാംപ്‌ഷെയറിലും റോംനി തന്നെ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 11 January, 2012
ന്യൂഹാംപ്‌ഷെയറിലും റോംനി തന്നെ (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി ന്യൂഹാംപ്‌ഷെയറില്‍ നടന്ന പ്രൈമറി വോട്ടെടുപ്പില്‍ മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് വിജയം. രണ്ടാം സ്ഥാനത്തെത്തിയ റോണ്‍ പോളിനേക്കാള്‍ ഒമ്പതുശതമാനം അധിക വോട്ടു നേടിയാണ് റോംനി വിജയിയായത്. റോനിയ്ക്ക് 35 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി. റോണ്‍ പോളിന് 25 ശതമാനം പിന്തുണ ലഭിച്ചു. 17 ശതമാനം വോട്ടു നേടിയ മുന്‍ ഉഠാ ഗവര്‍ണര്‍ ജോണ്‍ ഹണ്ട്‌സാന്‍ മൂന്നാം സ്ഥാനത്തായി. 10 ശതമാനം വോട്ടുകള്‍ നേടിയ ന്യൂട്ട് ഗിംഗ്‌റിച്ചും റിക് സാന്റോറവും നാലാം സ്ഥാനം പങ്കിട്ടു. 2008ല്‍ നടന്ന പ്രൈമറിയില്‍ 32 ശതമാനം വോട്ടുകള്‍ നേടിയ മിറ്റ് റോംനി ജോണ്‍ മക് കെയിനിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ മക്‌കെയിന്റെ പിന്തുണ റോംനി നേരത്തെ ഉറപ്പാക്കിയിരുന്നു. ഈ മാസം 21ന് സൗത്ത് കരോലീന സംസ്ഥാനത്താണ് അടുത്ത പ്രൈമറി തെരഞ്ഞെടുപ്പ്.
Final results

Mitt Romney--   95,669    (39.4%)    

Ron Paul--          55,455    (22.8%     

Jon Huntsman--  40,903    (16.8%     

Newt Gingrich            --  22,921    (9.4%      

Rick Santorum--  22,708   (9.3%       

Rick Perry--         1,709    (0.7%        

Others--                 3,583   (1.5%        


മൈക്കല്‍ ജാക്‌സന്റെ പുറംലോകം കാണാത്ത വരികള്‍ ലേലത്തിന്

ലണ്ടന്‍: അന്തരിച്ച വിഖ്യാത പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പുറംലോകം കാണാത്ത വരികള്‍ ലേലത്തിന്. ജാക്‌സന്റെ ത്വക്‌രോഗ വിദഗ്ധനായിരുന്ന ആര്‍നോള്‍ഡ് ക്ലീന്‍ ആണ് വരികള്‍ ലേലത്തിന് വയ്ക്കുന്നത്. ജാക്‌സന്റെ ഒരു ഗാനത്തിലും കാണാത്ത വരികളാണിതെന്ന് അദ്ദേഹം പറയുന്നു. എട്ട് വരികള്‍ പൂര്‍ത്തിയാക്കി ഒന്‍പതാമത്തേതിന്റെ പകുതി വരെയെത്തി നിര്‍ത്തിയ നിലയിലാണ് കൈയെഴുത്തുപ്രതി. അതുകൊണ്ടു തന്നെ രചന പൂര്‍ത്തിയാക്കാന്‍ ജാക്‌സന് ആയിട്ടില്ലെന്നാണ് വിലയിരുത്തേണ്ടതെന്നും ആര്‍നോള്‍ഡ് ക്ലീന്‍ പറഞ്ഞു. കവിതാരൂപത്തിലാണ് രചനയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വരികള്‍ക്ക് 3000 മുതല്‍ 5000 പൗണ്ട് വരെ പലരും വിലയിട്ടു കഴിഞ്ഞു.

വളരെ ആകര്‍ഷകത്വമുള്ള സങ്കീര്‍ണമായ വരികളാണിതെന്നും ഏറെ ശ്രദ്ധയാകര്‍ഷിക്കുമെന്നും ബോണ്‍ഹാംസില്‍ നിന്നും ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച കാതറിന്‍ വില്യംസണ്‍ പറയുന്നു. ഈ മാസം 23 ന് ലോസ് ആഞ്ചലസിലാണ് ലേലം.

പീഡനം: ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ന്യുയോര്‍ക്ക്: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊള്ളയടിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ ടാക്‌സി െ്രെഡവര്‍ യു.എസില്‍ അറസ്റ്റിലായി. ഗുര്‍മീത് സിംഗ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സംഭവം. മാനഭംഗം, ഭീഷണിപ്പെടുത്തല്‍, മോഷണം എന്നീ കുറ്റങ്ങളാണ് ഗുര്‍മീതിനെതിരെ ചുമത്തിയിരിക്കുന്നത്. രാത്രി ഗുര്‍മീതിന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതി യാത്രമധ്യേ ഉറങ്ങിപ്പോയിരുന്നു. ഈ അവസരം മുതലെടുത്ത് കാര്‍ വഴിതിരിച്ചുവിട്ട ഗുര്‍മീത് യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ വിട്ടയയ്ക്കുന്നതിനു മുന്‍പ് ഇയാള്‍ യുവതിയുടെ സെല്‍ഫോണും പണവും കവര്‍ന്നു.

യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഗുര്‍മീത് സിംഗ് തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. 1999ല്‍ യു.എസില്‍ ടാക്‌സി െ്രെഡവര്‍ ആയി എത്തിയ ഇയാളുടെ ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍സ് നിയമം ലംഘിച്ചതിന് 2007ല്‍ റദ്ദാക്കിയിരുന്നു.

മിഷേലിന്റെ മുംബൈ നൃത്തം മുന്‍കൂട്ടി പദ്ധതിയിട്ടത്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ 2010 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മുംബൈയില്‍ ചേരികളിലെ കുട്ടികള്‍ക്കൊപ്പം നടത്തിയ നൃത്തം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നു വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ജോഡി കാന്റര്‍ എഴുതിയ "ദി ഒബാമാസ്'എന്ന പുസ്തകത്തിലാണ് ഈ വിവരം. ഇന്ത്യന്‍ വ്യവസായരംഗത്തെ കുലപതികളുമായി പ്രസിഡന്റ് ബറാക് ഒബാമ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, സമൂഹത്തിന്റെ മുഖ്യധാരയിലെത്താതെ പോകുന്ന കുട്ടികള്‍ക്കൊപ്പം മിഷേലിന്റെ നൃത്തം.

ലോകമൊന്നടങ്കം ഒരു ശുഭസന്ദേശം നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എത്ര താഴേത്തട്ടിലേക്കും ഇറങ്ങിച്ചെല്ലുന്ന, ആര്‍ക്കും സംവദിക്കാവുന്ന വ്യക്തിത്വം എന്ന ഇമേജും ഇതിലൂടെ മിഷേല്‍ സൃഷ്ടിച്ചു. നിശ്ചയദാര്‍ഢ്യമുണെ്ടങ്കില്‍ ആര്‍ക്കും ഏതു സ്ഥാനത്തും എത്താമെന്ന സന്ദേശം നല്‍കാനാണ് അവര്‍ ആഗ്രഹിച്ചത്. "മുംബൈ നൃത്തം ആ ദൗത്യം നിറവേറ്റുകയും ചെയ്തു. മലയാളി യുവാക്കള്‍ നേതൃത്വം നല്‍കുന്ന സാമൂഹിക സംഘടനയായ "മെയ്ക് എ ഡിഫറന്‍സ് ആണ് മിഷേലുമായി സംവദിക്കാന്‍ 32 കുട്ടികളെ കണെ്ടത്തിയത്. വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ സഹപ്രവര്‍ത്തകരും മിഷേലുമായുള്ള "ശീതയുദ്ധം ഉള്‍പ്പെടെ ഒട്ടേറെ "കൊട്ടാരക്കഥകള്‍ കാന്ററിന്റെ പുസ്തകത്തില്‍ വിവരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക