Image

ഷിക്കാഗോ സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ പുതുവര്‍ഷ കൂട്ടായ്‌മ ശ്രദ്ധേയമായി

ബിജു വാക്കേല്‍ Published on 11 January, 2012
ഷിക്കാഗോ സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ പുതുവര്‍ഷ കൂട്ടായ്‌മ ശ്രദ്ധേയമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ പുതുവര്‍ഷ കൂട്ടായ്‌മ വ്യത്യസ്‌തമായ പരിപാടികളാല്‍ ശ്രദ്ധേയമായിരുന്നു. കൂടാരയോഗത്തിലെ കുടംബങ്ങളിലെ എല്ലാ അംഗങ്ങളും ഒരുമിച്ചുകൂടി പുതുവര്‍ഷ കൂട്ടായ്‌മയ്‌ക്ക്‌ മുന്നോടിയായി കൂടാര യോഗ പ്രാര്‍ത്ഥനകളും വി. അന്തോണീസിന്റെ പ്രാര്‍ത്ഥനയും ചൊല്ലി.

പ്രാര്‍ത്ഥനകള്‍ക്ക്‌ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌, സി. സേവ്യര്‍, സി. ജസീന എന്നിവര്‍ നേതൃത്വം നല്‍കി. റ്റോമി പ്ലാത്തോട്ടത്തിലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പുതുവര്‍ഷ കൂട്ടായ്‌മയില്‍ ഫാ. ഏബ്രഹാം മുത്തോലത്ത്‌ ആമുഖ പ്രസംഗം നടത്തി. ബൈബിള്‍ ക്വിസിലും ക്രിസ്‌മസ്‌ കരോളിലും മികച്ച പ്രകടനം കാഴ്‌ചവെച്ച സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ബഹു. വികാരി അഭിനന്ദിച്ചു. തുടര്‍ന്ന്‌ ക്രിസ്‌മസ്‌ കരോളിന്‌ ഭവനങ്ങളില്‍ ആലപിക്കുവാന്‍ കൂടാരയോഗം അംഗങ്ങള്‍ പ്രത്യേകം തയാറാക്കിയ കരോള്‍ ഗാനങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ആലപിച്ചു.

കൂടാരയോഗത്തിന്റെ കീഴിലുള്ള എല്ലാ ഭവനങ്ങളും കരോള്‍ സംഘം സന്ദര്‍ശിച്ചതില്‍ കൂട്ടായ്‌മാ യോഗം സന്തോഷം പങ്കുവെയ്‌ക്കുകയും സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ നിന്നും ലഭിച്ച സമ്മാനം കണ്‍വീനര്‍ യോഗത്തിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. പതിനഞ്ച്‌ കൂടാരയോഗങ്ങള്‍ പങ്കെടുത്ത സംയുക്ത ഇടവക ബൈബിള്‍ ക്വിസില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിലെ ടീം അംഗങ്ങളായ ജ്യോതി ആലപ്പാട്ട്‌, ആല്‍ഫാ വാക്കേല്‍, സല്‍മ നെല്ലാമറ്റം, വന്ദന തിരുനെല്ലിപ്പറമ്പില്‍, സിജു വെള്ളാരംകാലായില്‍ എന്നിവര്‍ക്ക്‌ പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ഏറ്റവും നന്നായി നവീകരിച്ച പ്രാര്‍ത്ഥനാമുറിക്കുള്ള സമ്മാനം ലഭിച്ച ജോയിസ്‌ ആന്‍ഡ്‌ റൂബി പുത്തന്‍പറമ്പിലിനെ യോഗം അഭിനന്ദിച്ചു. കുട്ടികള്‍ക്കുള്ള ക്രിസ്‌മസ്‌ സമ്മാനങ്ങള്‍ ഫാ. ഏബ്രഹാം മുത്തോലത്ത്‌ വിതരണം ചെയ്‌തു.

പുതുവത്സര കൂട്ടായ്‌മയ്‌ക്ക്‌ കണ്‍വീനര്‍ ബിജു വാക്കേല്‍ നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി മേരിക്കുട്ടി ചെമ്മാച്ചേല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ബെന്നി നല്ലുവീട്ടില്‍ കണക്കും അവതരിപ്പിച്ചു.
ഷിക്കാഗോ സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ പുതുവര്‍ഷ കൂട്ടായ്‌മ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക