Image

ദേശീയ ഗെയിംസിന് പോയ കേരള താരങ്ങള്‍ക്ക് മര്‍ദ്ദനം

Published on 10 January, 2012
ദേശീയ ഗെയിംസിന് പോയ കേരള താരങ്ങള്‍ക്ക് മര്‍ദ്ദനം
ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ പോയ കേരള താരങ്ങള്‍ക്ക് മര്‍ദ്ദനം. കേരളത്തിന്റെ അണ്ടര്‍ 19 ഹാന്റ്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്കും അധ്യാപകനുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ എട്ട് താരങ്ങളെയും അധ്യാപകനെയും സെക്ടര്‍ 15-ലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു താരങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. എതിര്‍ ടീമിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് കേരള താരങ്ങളെ മര്‍ദ്ദിച്ചത്. മത്സരത്തില്‍ മുന്നിട്ട് നിന്ന കേരളത്തില്‍ നിന്നും തോറ്റെന്ന് എഴുതി വാങ്ങിയതായും ആരോപണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക