Image

ആപ്പിള്‍ സിഇഒയ്ക്ക് പ്രതിഫലം 2000 കോടി രൂപ

Published on 10 January, 2012
ആപ്പിള്‍ സിഇഒയ്ക്ക് പ്രതിഫലം 2000 കോടി രൂപ
ന്യൂയോര്‍ക്ക്: സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയും ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടിം കുക്കിന് 2011ല്‍ 38 കോടി ഡോളര്‍ പ്രതിഫലം. അതായത് ഏതാണ്ട് 2,000 കോടി രൂപ. ഒരു സിഇഒയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പ്രതിഫലമാണ് ഇതെന്ന് കണക്കാക്കുന്നു. 

റെഗുലേറ്ററി അതോറിറ്റികള്‍ക്ക് നല്‍കിയ ഫയലിങ് അനുസരിച്ച് 37.8 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ശമ്പളം. ഇതില്‍ 37.6 കോടി ഡോളറും ഓഹരിയായാണ് നല്‍കിയത്. ശമ്പളം, ബോണസ് എന്നിങ്ങനെ മറ്റ് ഇനങ്ങളിലായി ഒമ്പതു ലക്ഷം ഡോളറും നല്‍കി. 

ടിം കുക്കിന്റെ നീണ്ടകാലത്തെ പ്രവര്‍ത്തനമികവിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്ര ഉയര്‍ന്ന പ്രതിഫലം നല്‍കിയതെന്ന് കമ്പനി അറിയിച്ചു. ക്യാന്‍സര്‍ ബാധിതനായി സ്റ്റീവ് ജോബ്‌സ് അവധിയില്‍ പ്രവേശിച്ച കാലത്തൊക്കെ ടിം കുക്കായിരുന്ന സിഇഒയുടെ ചുമതല വഹിച്ചത്. സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ സിഇഒ ആയി ഉയര്‍ത്തുകയും ചെയ്തു. 

2015ലും 2012ലുമായി കിട്ടത്തക്കവിധമാണ് പത്ത് ലക്ഷം ഓഹരികള്‍ നല്‍കിയിരിക്കുന്നത്. 

ആപ്പിള്‍ സിഇഒയ്ക്ക് പ്രതിഫലം 2000 കോടി രൂപ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക