Image

ഇന്ത്യന്‍ രഹസ്യങ്ങള്‍ ഐ.എസ്‌.ഐയ്‌ക്ക്‌ നല്‍കിയ മാധുരി ഗുപ്‌തക്ക്‌ ജാമ്യം

Published on 10 January, 2012
ഇന്ത്യന്‍ രഹസ്യങ്ങള്‍ ഐ.എസ്‌.ഐയ്‌ക്ക്‌ നല്‍കിയ മാധുരി ഗുപ്‌തക്ക്‌ ജാമ്യം
ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യങ്ങള്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐക്ക്‌ നല്‍കിയ കേസില്‍ അറസ്റ്റിലായ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്‌തക്ക്‌ ജാമ്യം ലഭിച്ചു.കേസില്‍ വിചാരണ മാര്‍ച്ച്‌ 22-ന്‌ ആരംഭിക്കും. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ എംബസിയില്‍ സെക്കന്‍ഡ്‌ സെക്രട്ടറിയായിരുന്ന മാധുരി ഗുപ്‌തയെ ഇന്ത്യയുടെ നിര്‍ണായക പ്രതിരോധരഹസ്യങ്ങള്‍ കൈമാറിയെന്നാരോപിച്ച്‌ ഏപ്രില്‍ 22നാണ്‌ ഡല്‍ഹി പോലീസ്‌ അറസ്റ്റുചെയ്‌തത്‌.

ഔദ്യോഗിക രഹസ്യനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയനുസരിച്ചുള്ള കുറ്റങ്ങളാണ്‌ മാധുരിക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക