Image

പാകിസ്താനില്‍ സ്‌ഫോടനം: 29 പേര്‍ മരിച്ചു

Published on 10 January, 2012
പാകിസ്താനില്‍ സ്‌ഫോടനം: 29 പേര്‍ മരിച്ചു
ഇസ്‌ലാമാബാദ്: വടക്കുകിഴക്കന്‍ പാകിസ്താനിലെ ഖൈബര്‍ ഗോത്രവര്‍ഗ്ഗ മേഖലയില്‍ തിരക്കേറിയ ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ മരിച്ചു. 50 ല്‍ ഏറെപ്പേര്‍ക്ക് പരിക്കേറ്റു. ചന്തയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിലാണ് സ്‌ഫോടനം നടന്നത്. ട്രക്കിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഗുരുതരമായ പരിക്കേറ്റവരെ പെഷവാറിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. നിരവധി വാഹനങ്ങളും ചന്തയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പും ഭാഗികമായി തകര്‍ന്നു. തീവ്രവാദ വിരുദ്ധസേന പ്രദേശത്തുകൂടി കടന്നുപോയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്. തെഹരിക് ഇ താലിബാന്‍ പാകിസ്താന്‍, ലഷ്‌കര്‍ ഇ ഇസ്‌ലാം തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ശക്തികേന്ദ്രമാണ് പ്രദേശം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക