Image

ഡി.എം.ആര്‍.സിയെ ഏല്‍പിച്ചാല്‍ സഹകരിക്കും: ശ്രീധരന്‍

Published on 10 January, 2012
ഡി.എം.ആര്‍.സിയെ ഏല്‍പിച്ചാല്‍ സഹകരിക്കും: ശ്രീധരന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി) ഏല്‍പിക്കുകയാണെങ്കില്‍ പദ്ധതിയുമായി സഹകരിക്കുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. ഡി.എം ആര്‍.സിയുണ്ടെങ്കില്‍ പദ്ധതിയില്‍ താനുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ഇനി മുഖ്യമന്ത്രിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. കൊച്ചി മെട്രോയ്ക്ക് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും. ഡി.എം.ആര്‍.സി പദ്ധതിയിലുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായുള്ള ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി പുറപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചി മെട്രോ വിഷയം മുഖ്യമന്ത്രി വിശദീകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക