Image

സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു

Published on 10 January, 2012
സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2575 രൂപയാണ് ഇന്നത്തെ വില.

തിങ്കളാഴ്ച 120 രൂപ താഴ്ന്നതിന് തൊട്ടുപിന്നാലെയാണ് ഇന്ന് 80 രൂപ കൂടി താഴ്ന്നത്. ശനിയാഴ്ചയും വില താഴേക്കായിരുന്നു. അന്ന് 80 രൂപയായിരുന്നു കുറഞ്ഞത്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് അഞ്ച് ഡോളര്‍ വര്‍ധിച്ച് 1,616 ഡോളറായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക