Image

മാന്‍വേട്ട: ദേശീയ ഷൂട്ടിങ് താരത്തിനെതിരെ കേസ്‌

Published on 10 January, 2012
മാന്‍വേട്ട: ദേശീയ ഷൂട്ടിങ് താരത്തിനെതിരെ കേസ്‌
ബുലന്ദശര്‍: മാന്‍വേട്ട നടത്തിയതിന് ദേശീയ ഷൂട്ടിങ് താരം മെഹ്‌രാജ് ഖാനെതിരെ കേസ്. അപൂര്‍വ ഇനം മാനുകളെ വേട്ടയാടിയത് തെളിയിക്കുന്ന ചിത്രങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സൂചനകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മെഹ്‌രാജിന്റെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു.

ഒരു പ്രാദേശിക ചാനല്‍ സംഘം നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ താന്‍ രാജ്യത്തിനകത്തും പുറത്തുമായി നായാട്ട് പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് മെഹ്‌രാജ് സമ്മതിച്ച ദൃശ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഖത്തറില്‍ ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുക്കുന്ന മെഹ്‌രാജ് തിരിച്ചെത്തിയാലുടന്‍ അറസ്റ്റുണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക