Image

അഫ്ഗാന്‍ യൂണിഫോം അണിഞ്ഞ തോക്കുധാരി യുഎസ് സൈനികനെ വധിച്ചു

Published on 09 January, 2012
അഫ്ഗാന്‍ യൂണിഫോം അണിഞ്ഞ തോക്കുധാരി യുഎസ് സൈനികനെ വധിച്ചു
കാബൂള്‍: അഫ്ഗാന്‍ സൈനിക യൂണിഫോം അണിഞ്ഞ അക്രമി സൈനികകേന്ദ്രത്തില്‍ നടത്തിയ വെടിവയ്പില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരു യുഎസ് സൈനികന് പരുക്ക്. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായും അഫ്ഗാന്‍ സൈനിക വക്താവ് അറിയിച്ചു.അതേസമയം, ഇയാള്‍ സൈനികനാണോ അല്ലയോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാബൂളില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സാബൂള്‍ പ്രവിശ്യയിലാണ് സംഭവം. അടിയ്ക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അഫ്ഗാന്‍ സൈന്യത്തിലേക്ക് താലിബാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായ സംശയങ്ങള്‍ ബലപ്പെടുത്തുന്നു.കഴിഞ്ഞയാഴ്ച ഹെറാത് പ്രവിശ്യയിലെ സൈനികകേന്ദ്രത്തില്‍ അഫ്ഗാന്‍ സൈനികന്‍ നടത്തിയ വെടിവയ്പില്‍ ഒട്ടേറ നാറ്റോ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞമാസം 10 നാറ്റോ സൈനികരാണ് ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക