Image

യേശുദാസിന്റെ 72ാം ജന്മദിനം; മൂകാംബികയില്‍ സംഗീതാര്‍ച്ചന

Published on 09 January, 2012
യേശുദാസിന്റെ 72ാം ജന്മദിനം; മൂകാംബികയില്‍ സംഗീതാര്‍ച്ചന
കാസര്‍കോട്: യേശുദാസിന്റെ 72ാം ജന്മദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാരാധന നടക്കും. 72ാം ജന്മദിനത്തിന്റെ പ്രതീകമായി 72 കലാകാരന്മാര്‍ പങ്കെടുക്കുന്ന പ്രത്യേക സംഗീതാര്‍ച്ചനയും നടക്കും. 

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള ചിത്രകാരന്മാരും സംഗീതജ്ഞരുമടങ്ങിയ സംഘമാണ് പരിപാടി ഒരുക്കുന്നത്.ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സി.എന്‍.കരുണാകരന്‍, ടി.കലാധരന്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുക. 
ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്ക് സരസ്വതീമണ്ഡപത്തില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ കച്ചേരി അവതരിപ്പിക്കും. യേശുദാസും മകന്‍ വിജയ് യേശുദാസും കീര്‍ത്തനാലാപനവും കച്ചേരിയും നടത്തും. തുടര്‍ന്ന് യേശുദാസ് കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ഹരിശ്രീ കുറിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക