Image

കങ്കണ ക്രിമിനലാകുന്നു

ആശാ പണിക്കര്‍ Published on 14 July, 2015
കങ്കണ ക്രിമിനലാകുന്നു
ക്വീന്‍, തനു വെഡ്‌സ്‌ മനു എന്നീ ചിത്രങ്ങളിലെ ഗംഭീര അഭിനയത്തിനു ശേഷം കങ്കണ റോണത്ത്‌ വീണ്ടും അതിശക്തമായ ഒരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഹന്‍സല്‍ മെഹ്‌ത സംവിധാനം ചെയ്യുന്ന സിമ്രാന്‍ എന്ന ചിത്രത്തിലാണ്‌ വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്‌ കങ്കണയെത്തുന്നത്‌.

സിമ്രാനില്‍ ഒരു ക്രിമിനലിന്റെ വേഷമാണ്‌ കങ്കണ ചെയ്യുന്നത്‌. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്‌പദമാക്കി യുള്ള ചിത്രത്തില്‍ ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ വേഷത്തിലാണ്‌ കങ്കണ അഭിനയിക്കുന്നത്‌. താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഇത്തവണ ഗുജറാത്തി ഭാഷ സംസാരിച്ചുകൊണ്ടാകും കങ്കണ എത്തുക. കാലിഫോര്‍ണിയയില്‍ എത്തുന്ന ഗുജറാത്ത്‌ സ്വദേശിനിയായ പെണ്‍കുട്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. അമ്മയും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ശക്തമായ ദൃശ്യാവിഷ്‌കാരം കൂടിയായിരിക്കും സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒക്‌ടോബറില്‍ യു.എസ്‌.എയില്‍ ആരംഭിക്കും.
കങ്കണ ക്രിമിനലാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക