Image

മലര്‍ നിവിന്റെ നായികയാകുന്നു

ആശ എസ് പണിക്കര്‍ Published on 08 July, 2015
 മലര്‍ നിവിന്റെ നായികയാകുന്നു
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സായി പല്ലവി ആസിഫ് അലിയുടെ നായികയാകുന്നുവെന്ന് സോഷ്യല്‍ മീഡിയായില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത് അധികം വൈകാതെ കെട്ടടങ്ങി. ഇപ്പോഴിതാ മലരിന്റെ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സായി പല്ലവി നിവിന്‍ പോളിയുടെ നായികയായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. 

ആക്ഷന്‍ ഹീറോയിലെ നായികയെ ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല. വെറും നാലു സീനില്‍ മാത്രം വന്നു പോകുന്ന നായികയാണ് ആക്ഷന്‍ ഹീറോയില്‍ എന്നും സൂചനയുണ്ട്. നിവിന്‍ പോളിയേയും സായി പല്ലവിയേയും കാണാന്‍ ആരാധകര്‍ വീണ്ടും കൊതിക്കുന്നുണ്ട്. 

തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് സായിപല്ലവിയുടെ വീട്. ഇപ്പോള്‍ ജോര്‍ജിയയില്‍ എം.ബി.ബി.എസിനു പഠിക്കുകയാണ് കക്ഷി. ആക്ഷന്‍ ഹീറോ ബിജു നിര്‍മിക്കുന്നത് നിവിന്‍ പോളിയാണ്.

 മലര്‍ നിവിന്റെ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക