Image

ചന്ദ്രേട്ടന്‍ എവിടെയാ പ്രദര്‍ശനം നിര്‍ത്തി വച്ചു

ആശ എസ് പണിക്കര്‍ Published on 08 July, 2015
ചന്ദ്രേട്ടന്‍ എവിടെയാ പ്രദര്‍ശനം നിര്‍ത്തി വച്ചു
ദിലീപ് ചിത്രം ചന്ദ്രേട്ടന്‍ എവിടെയാ പ്രദര്‍ശനം നിര്‍ത്തി വച്ചതായി നിര്‍മാതക്കള്‍ കോടതിയെ അറിയിച്ചു. സിനിമ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി മുന്‍സിഫ് കോടതി പരിഗണിക്കവേയാണ് നിര്‍മാതാക്കള്‍  പ്രദര്‍ശനം നിര്‍ത്തി വച്ച കാര്യം കോടതിയെ അറിയിച്ചത്. 

സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനനന്തപുരം സ്വദേശിനിയായ ഒരു വീട്ടമ്മയാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. സിനിമയിലെ നായിക നമിത പ്രമോദ് ഉപയോഗിക്കുന്ന സാങ്കല്‍പ്പിക ഫോണ്‍നമ്പര്‍ വീട്ടമ്മയ്ക്ക് ശല്യമായതോടെയാണ് പരാതിക്കു കാരണം. 

തിരുവനന്തപുരത്ത് ഡ്രൈവിങ്ങ് സ്‌കൂള്‍ നടത്തുന്ന വീട്ടമ്മയ്ക്ക് ചിത്രം റിലീസായതു മുതല്‍ ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. ചിലര്‍ അശ്‌ളീല സന്ദേശങ്ങള്‍ വരെ അയച്ചിരുന്നു. ചിത്രം കണ്ടവര്‍ ഫോണ്‍നമ്പര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതോടെ വീട്ടമ്മ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കുകകയായിരുന്നു. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, നിര്‍മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആസ്ഖ് ഉസ്മാന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക