Image

നിയുക്ത കര്‍ദ്ദിനാളിന്‌ കെ.സി.ബി.സി.യുടെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 January, 2012
നിയുക്ത കര്‍ദ്ദിനാളിന്‌ കെ.സി.ബി.സി.യുടെ ആശംസകള്‍
കൊച്ചി: കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്‌ക്ക്‌ നിയുക്തനായിരിക്കുന്ന സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരിക്ക്‌ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി.) പ്രാര്‍ത്ഥന നിര്‍ഭരമായ മംഗളാശംസകള്‍ നേര്‍ന്നു.

പുതിയ കര്‍ദ്ദിനാള്‍ സ്ഥാനലംബ്‌ധി ഭാരതസഭയ്‌ക്ക്‌ പ്രത്യേകിച്ച്‌ കേരളസഭയ്‌ക്കുള്ള അംഗീകാരമാണ്‌. കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഈ സ്ഥാനലംബ്‌ധിയില്‍ അഭിമാനം കൊള്ളുന്നുവെന്ന്‌ കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്പ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ സംയുക്തപ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക