Image

അശ്ലീലം ചൈനയില്‍ വന്‍ വ്യവസായം

Published on 06 January, 2012
അശ്ലീലം ചൈനയില്‍ വന്‍ വ്യവസായം
ബെയ്ജിംഗ്: എത്രയൊക്കെ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയിട്ടും അശ്ലീല വ്യവസായം ചൈനയില്‍ പൊടി പൊടിയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 5.20 കോടി അശ്ലീല പ്രസിദ്ധീകരണങ്ങളാണ് അധികൃതര്‍ റെയ്ഡു ചെയ്തു പിടിച്ചെടുത്തത്. 

പകര്‍പ്പവകാശ ലംഘനം നടത്തിയതും അനധികൃത പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇതില്‍ 3.15 കോടി ഓഡിയോ, വീഡിയോ ഇനത്തില്‍പ്പെട്ടവയും 66 ലക്ഷം പുസ്തകങ്ങളും 988,000 ഇലക്‌ട്രോണിക് പ്രസിദ്ധീകരണങ്ങളുമാണ്. ഇതുമായി ബന്ധപ്പെട്ട് 2011ല്‍ 18,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,727 എണ്ണം അശ്ലീല വ്യവസായവും 10,932 എണ്ണം പകര്‍പ്പവകാശ ലംഘനക്കേസുകളുമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 18 ലക്ഷം അശ്ലീല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കാണ് ചൈന നിരോധനം ഏര്‍പ്പെടുത്തിയത്. 

2010ല്‍ 4.4 കോടി അനധികൃത, അശ്ലീല പ്രസിദ്ധീകരണങ്ങളാണ് ചൈനയില്‍ കണ്‌ടെടുത്തത്. അശ്ലീല പ്രസാധനത്തിന് തടയിടാനായി ചൈന കിണഞ്ഞ് ശ്രമിയ്ക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനായി വന്‍ ശ്രമങ്ങളാണ് നടത്തുന്നത്. അശ്ലീല നോവലുകളും മറ്റും ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും പ്രചരിപ്പിക്കതിനു തടയിടാനാണ് ചൈനീസ് അധികൃതര്‍ ശ്രമിയ്ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക