Image

മുല്ലപ്പെരിയാര്‍: നിയന്ത്രണം സംയുക്തമാകാമെന്ന്‌ കേരളം

Published on 06 January, 2012
മുല്ലപ്പെരിയാര്‍: നിയന്ത്രണം സംയുക്തമാകാമെന്ന്‌ കേരളം
ന്യൂല്‍ഹി: മുലലപ്പെരിയാറില്‍ കേരളം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഡാമിന്റെ നിയന്ത്രണം സംയുക്തമാകാമെന്ന്‌ കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചു. എന്നാല്‍ അണക്കെട്ടിന്‍െറ ഉടമസ്ഥതയും നടത്തിപ്പും പരിപാലനവും പൂര്‍ണമായും കേരളത്തിനായിരിക്കണമെന്നും അറിയിച്ചു.

ജനുവരി രണ്ടിന്‌ നടന്ന ഉന്നതാധികാര സമിതിയുടെ വാദം കേള്‍ക്കലിനിടയിലാണ്‌ പുതിയ അണക്കെട്ടിന്‍െറ അഭിപ്രായം അറിയിക്കാന്‍ കേരളത്തോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ടത്‌. കേരളത്തിന്‍െറ സ്ഥലത്ത്‌ അവരുടെ മാത്രം പണമുപയോഗിച്ച്‌ നിര്‍മിക്കുന്ന അണക്കെട്ടിന്‍െറ ഉടമസ്ഥാവകാശം കേരളത്തിനാണെന്ന്‌ ജസ്റ്റിസ്‌ ആനന്ദ്‌ ഉന്നതാധികാര സമിതിയില്‍ വ്യക്തമാക്കുകയും തമിഴ്‌നാട്‌ നോമിനി ജസ്റ്റിസ്‌ ലക്ഷ്‌മണയടക്കം യോജിക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക