Image

ഗ്രൗണ്ടിനെചൊല്ലി സംഘര്‍ഷം: യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

Published on 06 January, 2012
ഗ്രൗണ്ടിനെചൊല്ലി സംഘര്‍ഷം: യുവാവ്‌ കുത്തേറ്റ്‌ മരിച്ചു
മലപ്പുറം: ഫുട്‌ബോള്‍ ഗ്രൗണ്ടിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. സംഭവത്തില്‍ ഗുരുതരമായ പരിക്കുകളോടെ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരീക്കോട്‌ കീഴുപറമ്പ്‌ കുനിയില്‍ ചെമ്രക്കാട്ടൂര്‍ സ്വദേശി കുറുവങ്ങാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ അതീത്‌ റഹ്മാന്‍ (35) ആണ്‌ മരിച്ചത്‌.

കുനിയില്‍ സ്വദേശി മുജീബ്‌ റഹ്മാന്‍ (33) കൊളക്കാടന്‍ അബ്ദുല്‍നാസര്‍ (50) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഫുട്‌ബോള്‍ മത്സരത്തിന്‌ ഇരുവിഭാഗം സംഘാടകര്‍ ഗ്രൗണ്ടിനെചൊല്ലി അവകാശവാദവുമായി രംഗത്തെത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക