Image

സംയുക്ത നിയന്ത്രണം: തീരുമാനത്തിന് വിരുദ്ധമെന്ന് ചെന്നിത്തല

Published on 06 January, 2012
സംയുക്ത നിയന്ത്രണം: തീരുമാനത്തിന് വിരുദ്ധമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടിന് സംയുക്ത നിയന്ത്രണം ആകാമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായ തീരുമാനത്തിന് വിരുദ്ധമാണ് ഇതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക