Image

സുഖ്‌റാം അബോധാവസ്ഥയിലെന്ന് അഭിഭാഷകന്‍

Published on 06 January, 2012
സുഖ്‌റാം അബോധാവസ്ഥയിലെന്ന് അഭിഭാഷകന്‍
ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം മുമ്പ് നടന്ന ടെലികോം അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച മുന്‍വാര്‍ത്താവിനിമയമന്ത്രി സുഖ്‌റാം അബോധാവസ്ഥയില്‍ ആസ്പത്രിയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡല്‍ഹിക്കോടതിയില്‍ അറിയിച്ചു. വ്യാഴാഴ്ച സുപ്രീംകോടതി സുഖ്‌റാമിനോട് വിചാരണക്കോടതിക്ക് മുമ്പാകെ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് 84കാരനായ സുഖ്‌റാമിനെതിരെയുള്ള കേസ്. അഴിമതി നിരോധനനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചനവകുപ്പുപ്രകാരവും സുഖ്‌റാം കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ. ജഡ്ജി ആര്‍.പി. പാണ്ഡേ കണ്ടെത്തിയിരുന്നു. അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക