Image

ഓരോ വില്ലേജിനും ഓരോ വില്ലേജ്‌ ഓഫീസ്‌ ആരംഭിക്കും: തിരുവഞ്ചൂര്‍

Published on 06 January, 2012
ഓരോ വില്ലേജിനും ഓരോ വില്ലേജ്‌ ഓഫീസ്‌ ആരംഭിക്കും: തിരുവഞ്ചൂര്‍
കാസര്‍കോട്‌ : സംസ്‌ഥാനത്തെ മുഴുവന്‍ വില്ലേജ്‌ ഓഫിസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഓരോ വില്ലേജിനും ഓരോ വില്ലേജ്‌ ഓഫീസ്‌ ആരംഭിക്കുമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇപ്പോള്‍ ചില ജില്ലകളില്‍ അഞ്ചു വില്ലേജിനുവരെ ഒരു വില്ലേജ്‌ ഓഫിസ്‌ എന്ന നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അത്‌ മാറ്റി സ്വന്തം കെട്ടിടം ഉള്‍പ്പെടെ സ്‌ഥാപിച്ച്‌ ആവശ്യമായ ജീവനക്കാരെ നിയോഗിച്ച്‌ എല്ലാ വിഭാഗം ജനങ്ങളിലേക്കും സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിട നിര്‍മ്മാണത്തിന്‌ സാധാരണക്കാര്‍ക്ക്‌ മണല്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ ലഭ്യമാക്കുന്നതിനു പ്രായോഗിക നടപടികള്‍ കൈക്കൊള്ളും. അയല്‍സംസ്‌ഥാനങ്ങളില്‍ നിന്നുള്ള മണല്‍ കൂടി സൗജന്യനിരക്കില്‍ ഇവിടെ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക