Image

രേഖാമൂലം ഉറപ്പുതന്നാല്‍ സഹകരിക്കാം: ശ്രീധരന്‍

Published on 06 January, 2012
രേഖാമൂലം ഉറപ്പുതന്നാല്‍ സഹകരിക്കാം: ശ്രീധരന്‍
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഡല്‍ഹി മെട്രോയ്‌ക്കു നല്‍കുന്നതായി ഉറപ്പുതന്നാല്‍ സഹകരിക്കാമെന്ന്‌ ഇ. ശ്രീധരന്‍ അറിയിച്ചു.

ഡല്‍ഹി മെട്രോ നിര്‍മ്മാണച്ചുമതല വഹിച്ചാല്‍ വായ്‌പ ലഭിക്കില്ലെന്നത്‌ അംസബന്ധമാണ്‌. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി മെട്രോ ഇതിനോടകം16,000 കോടി രൂപ വായ്‌പ എടുത്തിട്ടുണ്ടെന്ന്‌ ശ്രീധരന്‍ അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിക്ക്‌ 1,600 കോടി മതിയാകുമെന്നും അദ്ദേഹം പി. രാജീവ്‌ എംപിയുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രീധരന്‍ ചൂണ്‌ടിക്കാട്ടി.

പദ്ധതി ആഗോള ടെന്‍ഡര്‍ വിളിച്ചാണു നടപ്പിലാക്കുന്നത്‌. പദ്ധതിക്ക്‌ തനിക്കൊറ്റയ്‌ക്ക്‌ എല്ലാ നടപടികള്‍ക്കും മേല്‍നോട്ടം വഹിക്കാനാവില്ലെന്നും ഡിഎംആര്‍സിയെ ചുമതലയേല്‍പ്പിച്ചാല്‍ ഒപ്പം നില്‍ക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക