Image

പുതിയ നടന്‍മാരെ ഭയക്കുന്നില്ല: പൃഥ്വിരാജ്

Published on 10 June, 2015
പുതിയ നടന്‍മാരെ ഭയക്കുന്നില്ല: പൃഥ്വിരാജ്
മലയാള സിനിമയിലെ പുതിയ നടന്‍മാരെയും മാറ്റങ്ങളെയും താന്‍ ഭയപ്പെടുന്നില്ലെന്ന് പൃഥ്വിരാജ്. ഇവിടെ പലരും വന്നു പോകുന്നു. എല്ലാവരും അവസാനം വരെ കാണുന്നില്ല. താന്‍ ഇനിയും ഒരു പാടു പേരെ സിനിമയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പൃഥ്വിരാജ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2004ല്‍ 'അകലെ' എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദിനൊപ്പം ചെയ്ത 'ഇവിടെ' ശരിക്കും ഒരു പരീക്ഷണ ചിത്രമായിരുന്നു. അതു തന്നെയാണ് ഈ സിനിമയുമായി സഹകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. സ്‌ക്രിപ്റ്റിനോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. പൃഥ്വി പറഞ്ഞു.
കൂട്ടുകെട്ടുകളില്‍ വിശ്വാസമില്ലാത്ത ആളാണ് താനെന്നും താന്‍ ഒരു കൂട്ടുകെട്ടിന്റെയും ഭാഗമല്ലെന്നും പൃഥ്വി വ്യക്തമാക്കി. ഒപ്പം ജോലി ചെയ്ത എല്ലാ സംവിധായകരുമായും നല്ല ബന്ധം സൂക്ഷിക്കാറുണ്ട്. നമ്മള്‍ നല്ലൊരു സിനിമ ചെയ്താല്‍ സംവിധായകര്‍ നമ്മെ വന്നു കാണും. ഒരു സൗഹൃദത്തിന്റെയും പുറത്ത് സിനിമ ചെയ്യേണ്ട കാര്യമില്ല. പൃഥ്വി പറഞ്ഞു.

ചേട്ടന്‍ ഇന്ദ്രജിത്തുമായാണ് സിനിമാ കാര്യങ്ങള്‍ സംസാരിക്കുക. സിനിമയെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ അച്ഛന്‍ എന്ന ഘട്ടം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.
എന്ന് നിന്റെ മൊയ്തീന്‍, ഡബിള്‍ ബാരല്‍, അനാര്‍ക്കലി എന്നിവയാണ് പൃഥ്വിരാജിന്റെ റിലീസാവാനുള്ള ചിത്രങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക