Image

യുഎസ് കപ്പല്‍പ്പടയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

Published on 03 January, 2012
യുഎസ് കപ്പല്‍പ്പടയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള യുഎസ് കപ്പല്‍പ്പടയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈനിക മേധാവിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുഎസ് കപ്പലുകള്‍ അവരുടെ താവളത്തിലേക്കു മടങ്ങണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ ഒരു പ്രവശ്യമേ മുന്നറിയിപ്പ് നല്‍കാറുള്ളൂ. ഇനി യുഎസിന് മുന്നറിയിപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബ്രിഗേഡിയര്‍ ജനറല്‍ അത്തൊള്ള സലേഹി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനു സമീപം ഇറാന്‍ പത്തുദിവസമായി നടത്തിവന്ന നാവികസേനാഭ്യാസത്തിനു പിന്നാലെയാണ് മുന്നറിയിപ്പ്. മൂന്ന് മിസൈലുകളാണ് ഇവിടെ ഇറാന്‍ പരീക്ഷിച്ചത്. ഇസ്രയേലിനെയും ഗള്‍ഫിലെ യുഎസ് താവളങ്ങളെയും ആക്രമിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നു തെളിയിക്കുന്നതായിരുന്നു ഇറാന്റെ നാവികാഭ്യാസം.

ഇതേസമയം, ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്ന സാഹചര്യം അനുവദിക്കില്ലെന്നു യുഎസ് മുന്നറിയിപ്പു നല്‍കി. യുഎസിന്റെ യുഎസ്എസ് ജോണ്‍ സി സ്‌റ്റെനിസ് എന്ന വിമാനവാഹിനിക്കപ്പലിന്റെ സാന്നിധ്യമാണ് ഇറാനെ പ്രകോപിപ്പിച്ചത്. എന്നാല്‍ സാധാരണയുള്ള സഞ്ചാരം മാത്രമാണ് കപ്പലിന്റേതെന്ന യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക