Image

ഹൈലൈറ്റ് വില്ലകള്‍ തകര്‍ന്നു വീണു, അശാസ്ത്രീയമെന്ന് തെളിഞ്ഞാല്‍ കേസ്സെടുക്കും: കളക്ടര്‍

ബഷീര്‍ അഹമ്മദ് Published on 18 May, 2015
ഹൈലൈറ്റ് വില്ലകള്‍ തകര്‍ന്നു വീണു, അശാസ്ത്രീയമെന്ന് തെളിഞ്ഞാല്‍ കേസ്സെടുക്കും: കളക്ടര്‍
കോഴിക്കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വില്ലകള്‍ തകര്‍ന്നുവീണു. കോഴിക്കോട് മേത്തോട്ട് താഴത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ വില്ലകളാണ് കാലത്ത് ഒന്‍പത് മണിയോടെ പൂര്‍ണ്ണമായും നിലം പൊത്തിയത്. നിര്‍മാണത്തിലെ അപാകതകളാണ് വില്ലകള്‍ തകര്‍ന്നുവീഴാന്‍ കാരണം.

വലിയ കോണ്‍ഗ്രീറ്റ് മതിലുകള്‍ തീര്‍ത്ത് സ്ഥലം മണ്ണിട്ട് നികത്തിയാണ് വില്ലകള്‍ പണിതതെന്ന് സമീപവാസികള്‍ പറയുന്നു. താഴെ പൂര്‍ണ്ണമായി പണി തീര്‍ന്നവില്ലയും 40 അടി മുകളില്‍ പണിതുകൊണ്ടിരിക്കുന്ന വില്ലയുടെ പകുതിയുമാണ് തകര്‍ന്നു വീണത്. വില്ലയിലേക്കുള്ള കോണ്‍ഗ്രീറ്റ് മേല്‍പ്പാലവും പൂര്‍ണ്ണമായും തകര്‍ന്നു വീണു.

അപകടം നടന്നിട്ട് നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നും പരിസരവാസികള്‍ പറഞ്ഞു. അപകടസമയത്ത് പത്തിലധികം തൊഴിലാളികള്‍ ജോലിചെയ്തിട്ടുണ്ടെന്ന് ആളുകള്‍ പറഞ്ഞു. തകര്‍ന്ന കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പൂര്‍ണ്ണമായും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റിയാലേ പറയാന്‍ കഴിയൂ. മൂന്ന് ജെ.സി.ബി സ്ഥലത്തെത്തി മണ്ണ് നീക്കിക്കൊണ്ടിരിക്കുന്ന പണി പുരോഗമിക്കുകയാണ്.

ജില്ലാകളക്ടര്‍ എന്‍.പ്രശാന്ത് സംഭവസ്ഥലത്തെത്തി പോലീസ് കമ്മീഷണറും മറ്റ് ഉന്നത് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. അശാസ്ത്രീയ നിര്‍മാണമെന്ന് തെളിഞ്ഞാല്‍ ഹൈലൈറ്റ് മാള്‍ ഉടമകള്‍ക്കെതിരെ കേസ്സെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പരിസരവാസികളും ഹനുമാന്‍സേവ പ്രവര്‍ത്തകരും അനധികൃതനിര്‍മാണത്തിനെതിരെ ശക്തമായി മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതേവരെയും ആരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകിയും രക്ഷപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ഹൈലൈറ്റ് വില്ലകള്‍ തകര്‍ന്നു വീണു, അശാസ്ത്രീയമെന്ന് തെളിഞ്ഞാല്‍ കേസ്സെടുക്കും: കളക്ടര്‍
പൂര്‍ണ്ണമായും നിലം പൊത്തിയ വില്ലയില്‍ ജെ.സി.ബി മണ്ണ് നീക്കി പരിശോധിക്കുന്നു
ഹൈലൈറ്റ് വില്ലകള്‍ തകര്‍ന്നു വീണു, അശാസ്ത്രീയമെന്ന് തെളിഞ്ഞാല്‍ കേസ്സെടുക്കും: കളക്ടര്‍
കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നു
ഹൈലൈറ്റ് വില്ലകള്‍ തകര്‍ന്നു വീണു, അശാസ്ത്രീയമെന്ന് തെളിഞ്ഞാല്‍ കേസ്സെടുക്കും: കളക്ടര്‍
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍
ഹൈലൈറ്റ് വില്ലകള്‍ തകര്‍ന്നു വീണു, അശാസ്ത്രീയമെന്ന് തെളിഞ്ഞാല്‍ കേസ്സെടുക്കും: കളക്ടര്‍
ഹനുമാന്‍ സേവ സംസ്ഥാന ചെയര്‍മാന്‍ എ.എം.ഭക്തവത്സലന്‍ ചാനലുകളോട് നിര്‍മ്മാണത്തിന്റെ അശാസ്ത്രീയത വിവരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക