ഇടവപ്പാതി (കവിത: തമ്പി ആന്റണി)
EMALAYALEE SPECIAL
16-May-2015
EMALAYALEE SPECIAL
16-May-2015

ഓര്‍മ്മയില്‍ മറന്നുവെച്ച
ഇടവപ്പാതി
മനസ്സില്‍ വെറുതെ കോറിയിട്ടു
മറക്കാനാവാത്ത
ഇടവപ്പാതി
മനസ്സില്‍ വെറുതെ കോറിയിട്ടു
മറക്കാനാവാത്ത
മായാചിത്രങ്ങള്‍
പെട്ടന്നു പൊട്ടിവിടരുന്ന
കുറെ കൈതോടുകള്‍.
കൊച്ചു വെള്ളച്ചാട്ടങ്ങള്‍
ആ പെരുമ്മഴയില്‍
ജനിച്ചുവീഴുന്ന കുഞ്ഞരുവികള്‍
കടലാസുതോണി ഒഴുക്കാന്‍
ഭൂപടംപോലെ ചിതറിക്കിടക്കുന്ന
കൊച്ചു കൊച്ചു വെള്ളപ്പൊക്കങ്ങള്‍
മഴ നില്‍ക്കുബോള്‍
ഒക്കെ കുട്ടികളെപ്പോലെയാണ് .
പുഴയിലേക്കു യാത്രയാകാന്‍
തിടുക്കം കൂട്ടും
പിന്നെ പിടിച്ചാല്‍ കിട്ടില്ല
അനുസരണയില്ലാത്ത
നീരൊഴുക്കുകള്‍
തുള്ളിച്ചാടി ഒരു പോക്കാണ്
അഹങ്കാരികള്‍ അങ്ങ് ദൂരെ
ഏതോ മഹാസാഗരത്തില്‍
എല്ലാം ഇട്ടെറിഞ്ഞ്
മറ്റാരെയോ ആരെയോ
തേടി പോകുന്നു
ചിലപ്പോള്‍ ആരും കാണാതെ
ആ പെരുംമഴയിലേക്ക്
ഒറ്റതോര്‍ത്തുമുടുത്ത്
എടുത്തൊരു ചാട്ടമാണ്
മുറ്റത്ത് കൂട്ടുകാരോന്നിച്ച്
ആ തോരാമഴയില്‍
ആര്‍ത്തുല്ലസ്സിച്ചു
വെറുതെ ഓടിക്കളിക്കും
ചൂരല്‍കൊണ്ടുള്ള
ചുട്ട അടി കൊള്ളുന്നതുവരെ.
പെട്ടന്നു പൊട്ടിവിടരുന്ന
കുറെ കൈതോടുകള്‍.
കൊച്ചു വെള്ളച്ചാട്ടങ്ങള്‍
ആ പെരുമ്മഴയില്‍
ജനിച്ചുവീഴുന്ന കുഞ്ഞരുവികള്‍
കടലാസുതോണി ഒഴുക്കാന്‍
ഭൂപടംപോലെ ചിതറിക്കിടക്കുന്ന
കൊച്ചു കൊച്ചു വെള്ളപ്പൊക്കങ്ങള്‍
മഴ നില്‍ക്കുബോള്‍
ഒക്കെ കുട്ടികളെപ്പോലെയാണ് .
പുഴയിലേക്കു യാത്രയാകാന്‍
തിടുക്കം കൂട്ടും
പിന്നെ പിടിച്ചാല്‍ കിട്ടില്ല
അനുസരണയില്ലാത്ത
നീരൊഴുക്കുകള്‍
തുള്ളിച്ചാടി ഒരു പോക്കാണ്
അഹങ്കാരികള്‍ അങ്ങ് ദൂരെ
ഏതോ മഹാസാഗരത്തില്‍
എല്ലാം ഇട്ടെറിഞ്ഞ്
മറ്റാരെയോ ആരെയോ
തേടി പോകുന്നു
ചിലപ്പോള്‍ ആരും കാണാതെ
ആ പെരുംമഴയിലേക്ക്
ഒറ്റതോര്‍ത്തുമുടുത്ത്
എടുത്തൊരു ചാട്ടമാണ്
മുറ്റത്ത് കൂട്ടുകാരോന്നിച്ച്
ആ തോരാമഴയില്‍
ആര്‍ത്തുല്ലസ്സിച്ചു
വെറുതെ ഓടിക്കളിക്കും
ചൂരല്‍കൊണ്ടുള്ള
ചുട്ട അടി കൊള്ളുന്നതുവരെ.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments