Image

അമ്മയുടെ രോഗം മാറാന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

ആശ പണിക്കര്‍ Published on 17 May, 2015
അമ്മയുടെ രോഗം മാറാന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി
നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ശബരിമല കയറി അയ്യപ്പനെ തൊഴുതു. അമ്മയുടെ അസുഖം മാറണേയെന്ന പ്രാര്‍ത്ഥനയോടെ തന്റെ പിറന്നാള്‍ ദിനത്തിലാണ് ലാല്‍ മല ചവിട്ടിയത്. ഇന്നലെ പുലര്‍ച്ചെ നിര്‍മാല്യം തൊഴുത് നെയ്യഭിഷേകവും നടത്തി. 

കാശ്മീരില്‍ നിന്ന് എറണാകുളത്തെ ഫ്‌ളാറ്റിലെത്തിയ ലാല്‍ നെയ്‌ത്തേങ്ങ നിറച്ചു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം പുലര്‍ച്ചെ രണ്ടിന് പമ്പയിലെത്തി. ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു, ചെറിയനാട് സബ്ഗ്രൂപ്പ് ഓഫീസര്‍ എസ് അജിത് കുമാര്‍, ആറന്‍മുള ദേവസ്വത്തിലെ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ക്കൊപ്പമാണ് ലാല്‍ മല ചവിട്ടിയത്. 
ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ വടക്കേനടയിലൂടെ സോപാനത്തില്‍ എത്തിയാണ് നിര്‍മാല്യം തൊഴുതത്. മേല്‍ശാന്തി എഴീക്കോടോ കൃഷ്ണദാസ് നമ്പൂതിരി പ്രസാദവും തന്ത്രി കണ്ഠര്‍ രാജീവര്‍ അയ്യപ്പന് ചാര്‍ത്തിയ ഉടയാടയും നല്‍കി. 

അമ്മയുടെ രോഗം മാറാന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക