Image

വടക്കന്‍ സെല്‍ഫിയിലെ മഞ്ജിമ ഗൗതം മോനോന്‍ ചിത്രത്തില്‍ നായികയാകുന്നു

ആശ പണിക്കര്‍ Published on 14 May, 2015
വടക്കന്‍ സെല്‍ഫിയിലെ മഞ്ജിമ                        ഗൗതം മോനോന്‍ ചിത്രത്തില്‍ നായികയാകുന്നു
വടക്കന്‍ സെല്‍ഫിയില്‍ നായികയായി വന്ന മഞ്ജിമ പ്രശസ്ത  സംവിധായകന്‍ ഗൗതം മോനോന്‍ ചിത്രത്തില്‍ നായികയാകുന്നു. ചിത്രത്തില്‍ നായകന്‍ ചിമ്പുവാണ്. തന്റെ രണ്ടാതമത്തെ ചിത്രത്തില്‍ തന്നെഗൗതം മോനോനെ പോലെ പ്രശസ്തനായ ഒരു സംവിധായകന്റെ  ചിത്രത്തില്‍ നായികായാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മഞ്ജിമ. മലയാളത്തിലെ മറ്റൊരു പുതുമുഖ നടിക്കും ലഭിച്ചിട്ടില്ലാത്ത ഭാഗ്യം കൈവന്നതിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലുമാണ് മഞ്ജിമയിപ്പോള്‍. 

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്‍പത് മടയാമടാ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിവില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന പല്ലവി സുഭാഷ് സിനിമയില്‍ നിന്നു പിന്‍മാറിയതോടെയാണ് മഞ്ജിമയ്ക്ക് അവസരം ലഭിച്ചത്. പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ ആട്ടവും പാട്ടും റൊമാന്‍സുമൊക്കെയായി നടന്ന ചിമ്പു എന് നടന്റെ തലേവര വിണ്ണൈത്താണ്ടി വരുവായ എന്ന ഒറ്റ ചിത്രത്തിലൂടെ മാറ്റിമറിച്ച സംവിധായകനാണ് ഗൗതം മേനോന്‍. അത്രമാത്രം വേറിട്ട കഥാപാത്രമായിരുന്നു ചിമ്പുവിനെ കൊണ്ട് ഗൗതം അവതരിപ്പിച്ച കാര്‍ത്തിക് എന്ന കഥാപാത്രം.

ഗൗതം മേനോന്റെ അസോസിയേറ്റ്  ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രം കാണാനിടയായതോടെയാണ് മഞ്ജിമയുടെ ഭാഗ്യം തെളിഞ്ഞത്. സിനിമയില്‍ മഞ്ജിമയുടെ അഭിനയം ഇഷ്ടമായ അദ്ദേഹം ഗൗതം മേനോനോട് ഇതേ കുറിച്ചു സൂചിപ്പിച്ചതോടെ ഓഡിഷനു വിളിക്കുകയായിരുന്നു.സിനിമയുടെ തെലുങ്ക് പതിപ്പിലും മഞ്ജിമയാണ് നായിക. തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ മഞ്ജിമയുടെ നായകന്‍.  ഗൗതം മോനോനും ചിമ്പുവിനുമൊപ്പം ഇത്ര വലിയൊരു ബാനറിന്റെ കീഴില്‍ നായികയായി തന്നെ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് മഞ്ജിമ.  

തമിഴ് പറയാന്‍ അത്രയൊന്നും അറിയില്ലെങ്കിലും കേട്ടാല്‍ മനസിലാകുമെന്ന് മഞ്ജിമ പറയുന്നു. വടക്കന്‍ സെല്‍ഫിയില്‍ ഗൗതം മേനോനെ കുറിച്ച് പരാമര്‍ശമുണ്ട്. നിവിന്‍ പോളി അവതരിപ്പിക്കുന്ന നായകകഥാപാത്രം സിനിമാഭ്രാന്ത് തലയ്ക്കു പിടിച്ച പയ്യനാണ്. അങ്ങനെ ചെന്നൈ നഗരത്തില്‍ അലയുന്ന നായകന്‍  ഗൗതം മേനോനെ കാണാന്‍ അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെത്തുമ്പോള്‍ സെക്യൂരിറ്റി ഓടിച്ചു വിടുന്നതുമായ സീനുകള്‍ സിനിയിലുണ്ട്. ഏതായാലും മഞ്ജിമ അതീവ സന്തോഷത്തിലാണ്. ഒപ്പം പരിഭ്രമവും ഇല്ലാതില്ല.

വടക്കന്‍ സെല്‍ഫിയിലെ മഞ്ജിമ                        ഗൗതം മോനോന്‍ ചിത്രത്തില്‍ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക