കോഴിക്കോട്: മിഠായിതെരുവില്‍ വന്‍ തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു. കോയന്‍കോ ബസാറിനു സമീപമുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. ആദ്യം തീപിടിച്ചത് തുണിക്കടയ്ക്കാണ്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നെത്തിയ ഫയര്‍ യൂണിറ്റാണ് തീ അണക്കാന്‍ സഹായിച്ചത്. ആളപായമില്ല.