തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചമുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി.
ജൂലൈ 31 വരെയാണ് നിരോധനം. നിരോധ കാലയളവില്‍ തീരത്ത് നിന്ന് 22 കിലോമീറ്റര്‍
അകലെവരെ ട്രോളിങ് അനുവദിക്കില്ല. എന്നാല്‍, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക്
തോണികളില്‍ മത്സ്യബന്ധനം നടത്താം. ട്രോളിങ് നിരോധം ജില്ലകളില്‍
നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഓഫിസറായി ജില്ലാ കലക്ടര്‍മാരെ
ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്
റൂമുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.