ഇന്ത്യ അമേരിക്കയില്‍ നിന്ന് സൈനികവിമാനം വാങ്ങുന്നു
Published on 07 June, 2011
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയില്‍ നിന്ന് 400 കോടി രൂപയുടെ സൈനികവിമാനങ്ങള്‍
വാങ്ങുന്നു. ഇതു സംബന്ധിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം കേന്ദ്രമന്ത്രിസഭ
അംഗീകരിച്ചു. സി-17 ശ്രേണിയിലുള്ള 10 സൈനിക വിമാനങ്ങളാണ് ഇതുവഴി ഇന്ത്യക്കു
ലഭിക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്
പ്രതിരോധമന്ത്രാലയത്തിന്റെ ഈ വ്യാപാരത്തിന് അനുമതി നല്‌കിയത്.ഇരുരാജ്യങ്ങളും
തമ്മിലുണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരിക്കും ഇത്. സി17
ഇനത്തില്‍പ്പെടുന്ന വിമാനങ്ങളാണിവ. എന്നാല്‍ കരാര്‍തുകയുടെ 30 ശതമാനം ഇന്ത്യയില്‍
പ്രതിരോധസൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ വിമാനക്കമ്പനി നിക്ഷേപിക്കണമെന്നും കരാറില്‍
വ്യവസ്ഥയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല