Image

ക്ലാസില്‍ മലയാളം സംസാരിച്ചതിന്‌ ആയിരം രൂപ പിഴയിട്ടു

Published on 25 August, 2011
ക്ലാസില്‍ മലയാളം സംസാരിച്ചതിന്‌ ആയിരം രൂപ പിഴയിട്ടു
തൃശൂര്‍: തൃശൂരിലെ മാളയിലെ സ്വകാര്യ സ്‌കൂളില്‍ മലയാളം സംസാരിച്ച കുട്ടികള്‍ക്ക്‌ ആയിരം രൂപ പിഴയിട്ടതായി റിപ്പോര്‍ട്ട്‌. പിഴയൊടുക്കാത്തതിന്റെ പേരില്‍ എണ്‍പതോളം വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. മാള ഹോളിഗ്രേസ്‌ സിബിഎസ്‌ഇ സ്‌കൂളിലാണ്‌ സംഭവം.

103 വിദ്യാര്‍ഥികള്‍ക്കാണ്‌ ക്ലാസില്‍ മലയാളം സംസാരിച്ചതിന്‌ ആയിരം രൂപ വീതം സ്‌കൂള്‍ അധികൃതര്‍ പിഴയിട്ടത്‌. വ്യാഴാഴ്‌ചയ്‌ക്ക്‌ മുമ്പ്‌ പണമടയ്‌്‌ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പ്ലസ്‌ വണ്‍, പ്ലസ്‌ ടു സയന്‍സ്‌ ബാച്ചുകളില്‍ പെട്ട എണ്‍പതോളം കുട്ടികളെയാണ്‌ പുറത്താക്കിയത്‌.

പുറത്താക്കിയ ആണ്‍കുട്ടികളെ വീട്ടിലേക്ക്‌ മടക്കിവിട്ടു. നാല്‍പതോളം പെണ്‍കുട്ടികള്‍ ക്യാംപസില്‍ തന്നെയാണ്‌.

എന്നാല്‍ സ്‌കൂളില്‍ അധ്യയന മാധ്യമം ഇംഗ്ലീഷാണെന്നും ഇത്‌ അനുസരിക്കാത്തതിലാണ്‌ പിഴയിട്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക