Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ തിരുനാള്‍ ആഘോഷങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ തിരുനാള്‍ ആഘോഷങ്ങള്‍
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ വിശുദ്ധ തോമാ ശ്ശീഹായുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും ഈ വര്‍ഷത്തെ തിരുനാളുകള്‍ ഭംഗിയോടെയും ഭക്തിനിര്‍ഭരമായും ഓഗസ്‌റ്റ്‌ 28 മുതല്‍ സെപ്‌റ്റംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നതായി മിഷന്‍ ഡയറക്‌ടര്‍ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ അറിയിച്ചു. ഓഗസ്‌റ്റ്‌ 28 ന്‌ (ഞായര്‍) രാവിലെ പതിനൊന്നു മണിക്ക്‌ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകോണ്ട്‌ കൊടികയറ്റവും, പരിശുദ്ധ കുര്‍ബ്ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ: ജോയി കൊല്ലിയില്‍ (എം.ഒ.സി) നയിക്കുന്ന നവീകരണ ധ്യാനവും കുര്‍ബ്ബാനയും ഉണ്ടായിരിക്കും. സെപ്‌റ്റംബര്‍ മൂന്ന്‌ ശനിയാഴ്‌ച്ച വൈകുന്നേരം, ഐഡിയാ സ്‌റ്റാര്‍ സിംഗര്‍ പരിപാടി വഴി പ്രസിദ്ധനായ സോമദാസ്‌ നയിക്കുന്ന ഗാനമേളയും മറ്റ്‌ വിവിധ കലാപരിപാടികളും അരങ്ങേറും.

തിരുനാളിന്റെ അവസാന ദിവസം (സെപ്‌റ്റംബര്‍ നാല്‌ ഞായര്‍) ഫിലാഡല്‍ഫിയ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ കത്തോലിക്ക ഇടവക വിജാരി ഫാ: ജോണ്‍ മേലെപ്പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, അതെ തുടര്‍ന്ന്‌ ലദീഞ്ഞും, ബാന്‍ഡ്‌, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തൂടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഭക്‌ത ജനങ്ങള്‍ക്കായി രൂപം വണങ്ങുന്നതിനും, നേര്‍ച്ച, അടിമ വയ്‌ക്കല്‍ എന്നിവയ്‌ക്കുള്ള സൗജര്യങ്ങളും ഏര്‍പ്പെടുത്തും. തിരുനാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്‌തുവരുന്നു.

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ അംഗങ്ങളായ 32 കുടുംബങ്ങള്‍ ഒന്നു ചേര്‍ന്ന്‌ പ്രസുദേന്തികളായി ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നു എന്നത്‌ ഈ വര്‍ഷത്തെ പ്രത്യേകതയാണ്‌. പുതിയ മിഷന്‍ വികാരിയായി ഫാ: പോള്‍ കോട്ടയ്‌ക്കല്‍ അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ തിരുനാള്‍ ആയിരിക്കും ഇത്‌ എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്‌. ഇവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ എല്ലാവര്‍ക്കും അനുഗ്രഹദായകമായിരിക്കും എന്ന്‌ മിഷന്‍ ജമ്മിറ്റി പ്രസ്‌താവിച്ചു. ഈ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനായി ഏവരേയും സ്വാഗതം ചെയ്യുന്നുവെന്നും കമ്മിറ്റിക്കുവേണ്ടി കൈക്കരന്മാരായ ഫ്രാന്‍സിസ്‌ പള്ളുപ്പേട്ട, ജോയി ചാക്കപ്പന്‍ എന്നിവര്‍ അറിയിച്ചു.

ഓഗസ്റ്റ്‌ 28-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ വി. കുര്‍ബാന, 12.30-ന്‌ കൊടിയേറ്റം എന്നിവയും ഓഗസ്റ്റ്‌ 29-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വി. കുര്‍ബാന, 5.45-ന്‌ സ്‌നേഹവിരുന്ന്‌. ഓഗസ്റ്റ്‌ 30-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വി. കുര്‍ബാന, 5.45-ന്‌ സ്‌നേഹവിരുന്ന്‌ എന്നിവയും നടക്കും.

ഓഗസ്റ്റ്‌ 31-ന്‌ വൈകിട്ട്‌ 6 മണിമുതല്‍ 9 മണി വരെ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌, ഫാ. ജോയി കൊല്ലിയില്‍ എം.ഒ.സി നയിക്കുന്ന ധ്യാനം, 9 മണിക്ക്‌ സ്‌നേഹവിരുന്ന്‌. സെപ്‌റ്റംബര്‍ 1-ന്‌ വൈകിട്ട്‌ 6 മുതല്‍ 9 വരെ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌. ഫാ. ജോയി കൊല്ലിയില്‍ എം.ഒ.സി നയിക്കുന്ന ധ്യാനം, 9 മണിക്ക്‌ സ്‌നേഹവിരുന്ന്‌ എന്നിവയും ഉണ്ടായിരിക്കും.

സെപ്‌റ്റംബര്‍ 2-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിമുതല്‍ 9 മണി വരെ വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്‌, ഫാ. ജോയി കൊല്ലിയില്‍ എം.ഒ.സി നയിക്കുന്ന ധ്യാനം, 9 മണിക്ക്‌ സ്‌നേഹവിരുന്ന്‌.

സെപ്‌റ്റംബര്‍ 3-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ 5 മണി വരെ ഫാ. ജോയി കൊല്ലിയില്‍ എം.ഒ.സി നയിക്കുന്ന ധ്യാനം, 5 മണിക്ക്‌ വി. കുര്‍ബാന. 6 മണിക്ക്‌ പ്രസുദേന്തി വാഴ്‌ച, 6.30 മുതല്‍ 7 വരെ ലഘുഭക്ഷണം. 7 മുതല്‍ 9 വരെ ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം സോമദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും മറ്റ്‌ വിവിധ കലാപരിപാടികളും അരങ്ങേറും. 9 മണിക്ക്‌ വിഭവസമൃദ്ധമായ അത്താഴവിരുന്ന്‌.

സെപ്‌റ്റംബര്‍ 4-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ ആഘോഷമായ പാട്ടുകുര്‍ബാന. ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മികനായിരിക്കും. 1 മണിക്ക്‌ പ്രദക്ഷിണം. 2 മണിക്ക്‌ വിഭവസമൃദ്ധമായ തിരുനാള്‍ സദ്യ എന്നിവയാണ്‌ പ്രധാന പരിപാടികള്‍.
പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ സിറിയക്ക്‌ കുര്യന്‍ അറിയിച്ചതാണിത്‌.
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ തിരുനാള്‍ ആഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക