Image

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള അനധികൃതസ്വത്ത്‌ കേസ്‌ 31-ന്‌ പരിഗണിക്കും

Published on 24 August, 2011
കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള അനധികൃതസ്വത്ത്‌ കേസ്‌ 31-ന്‌ പരിഗണിക്കും
തൃശൂര്‍: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അനധികൃതസ്വത്ത്‌ സമ്പാദനംകേസ്‌ ഈമാസം31-ലേക്ക്‌ മാറ്റി. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ കേസ്‌ മാറ്റിവെച്ചത്‌. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ അബ്ദുല്‍ അസീസ്‌ ആണ്‌ ഹരജി നല്‍കിയിരുന്നത്‌.

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വ്യവസായമന്ത്രി ആയിരിക്കെ തിരുവനന്തപുരത്തും കോഴിക്കോട്ടും ഗൂഢല്ലൂരിലും ഭാര്യയുടെയും മറ്റ്‌ ബന്ധുക്കളുടെയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക