Image

ഇനി സാധാരണ ജീവിതം ആഗ്രഹിക്കുന്നു: മുന്‍ ഐ.എം.എഫ്‌ മേധാവി

Published on 24 August, 2011
ഇനി സാധാരണ ജീവിതം ആഗ്രഹിക്കുന്നു: മുന്‍ ഐ.എം.എഫ്‌ മേധാവി
ന്യൂയോര്‍ക്ക്‌: ലൈംഗിക പീഡനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ഐ.എം.എഫ്‌ മേധാവി ഡൊമനിക്‌ സ്‌ട്രോസ്‌കാന്‍ ഇനിസാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ള ലൈംഗികാരോപണക്കേസ്‌ റദ്ദാക്കണമെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌. ഐ.എം.എഫ്‌ മേധാവിയായിരിക്കെ ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ മുറി വൃത്തിയാക്കുന്നതിനിടെ തന്നെ പീഡിപ്പിച്ചതായി ഹോട്ടല്‍ ജീവനക്കാരിയായ നഫിസേതു ഡയല്ലോ കേസ്‌ കൊടുത്തത്‌. എന്നാല്‍ ജീവനക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ കേസ്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തരോട്‌ പ്രതികരിക്കവെയാണ്‌ അദ്ദേഹം തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക