Image

എം.പി വീരേന്ദ്രകുമാര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍

Published on 24 August, 2011
എം.പി വീരേന്ദ്രകുമാര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍
ന്യൂഡല്‍ഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യുടെ പുതിയ ചെയര്‍മാനായി 'മാതൃഭൂമി' ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു. ദിനമലര്‍ പ്രസാധകന്‍ ആര്‍.ലക്ഷ്മിപതിയാണ് വൈസ് ചെയര്‍മാന്‍.

ഇത് മൂന്നാം തവണയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ വീരേന്ദ്രകുമാര്‍ പി.ടി.ഐ ചെയര്‍മാനാകുന്നത്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്) പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ഐ.എന്‍.എസ് കേരളാ റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്.

പി.ടി.ഐ.ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

റിയാദ് മാത്യു (മലയാള മനോരമ),വിനീത് ജയിന്‍ (ടൈംസ് ഓഫ് ഇന്ത്യ), വിജയ് കുമാര്‍ ചോപ്ര (ഹിന്ദ് സമാചാര്‍),എന്‍.രവി (ഹിന്ദു),അവീക്കുമാര്‍ സര്‍ക്കാര്‍ (ആനന്ദ്ബസാര്‍ പത്രിക), ശേഖര്‍ ഗുപ്ത (ഇന്ത്യന്‍ എക്‌സ്പ്രസ്), കെ.എന്‍. ശാന്ത്കുമാര്‍ (ഡെക്കാന്‍ ഹെറാള്‍ഡ്), മഹേന്ദ്രമോഹന്‍ ഗുപ്ത (ജാഗരണ്‍ പ്രകാശന്‍), ഹോര്‍മുസ്ജി എന്‍. കാമ (ബോംബെ സമാചാര്‍), സഞ്ജയ് നാരായണ്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്), പ്രൊഫ. ഇ.വി. ചിട്‌നിസ്, ജസ്റ്റിസ് എസ്.പി. ബറൂച്ച, ഫാലി എസ്. നരിമാന്‍ എന്നിവരാണ് പി.ടി.ഐ. ബോര്‍ഡിലെ മറ്റംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക