ലോക്പാല്‍ : യശ്വന്ത് സിന്‍ഹ എംപി സ്ഥാനം രാജിവക്കാന്‍ ഒരുങ്ങുന്നു
Published on 24 August, 2011
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ്
യശ്വന്ത് സിന്‍ഹ എംപി സ്ഥാനം രാജിവക്കാന്‍ ഒരുങ്ങുന്നു. അദ്ദേഹം തന്നെയാണ്
ഇക്കാര്യം വ്യക്തമാക്കിയത്. ലോക്പാല്‍ വിഷയത്തില്‍ ശക്തമായ
നിലപാടെടുക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി നേതൃത്വത്തോട് വിയോജിപ്പ്
പ്രകടിപ്പിച്ചാണ് തീരുമാനമെന്നാണ് വിവരം. ശക്തമായ ലോക്പാല്‍ ബില്ലിന്റെ
ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടതായി സിന്‍ഹ
ചൂണ്ടിക്കാട്ടി. ഹസാരിബാഗ് എംപിയാണ് യശ്വന്ത് സിന്‍ഹ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല