Image

അഹിംസാമാര്‍ഗത്തിലൂടെ ആശുപത്രിയിലേക്ക്‌ മാറ്റാനുള്ള നീക്കം തടയണം: ഹസ്സാരെ

Published on 23 August, 2011
അഹിംസാമാര്‍ഗത്തിലൂടെ ആശുപത്രിയിലേക്ക്‌ മാറ്റാനുള്ള നീക്കം തടയണം: ഹസ്സാരെ
ന്യൂഡല്‍ഹി: തന്നെ ആശുപത്രിയിലേക്ക്‌ മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം അഹിംസാമാര്‍ഗത്തിലൂടെ തടയണമെന്ന്‌ അന്നാ ഹസാരെ അനുയായികളോട്‌ ആഹ്വാനം ചെയ്‌തു. തന്റെ ആരോഗ്യനില മോശമായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഹസ്സാരെ അനുയായികളോട്‌ ഇക്കാര്യം അറിയിച്ചത്‌. മരുന്നുകള്‍ താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ന്യൂഡല്‍ഹിയിലെ കിസാന്‍ഘട്ടിന്‌ മുന്നില്‍ വെച്ച്‌ ഒരാള്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസ്സാരെയുടെ നിരാഹാരത്തെ അനുകൂലിച്ചാണ്‌ ഇയാള്‍ തീകൊളുത്തിയതെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക