' സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ' പ്രസിഡന്റ് രാജിവെച്ചു
Published on 23 August, 2011
ന്യൂയോര്‍ക്ക് : പ്രമുഖ അന്താരാഷ്ട്ര
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ 'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറി'ന്റെ
പ്രസിഡന്റ് ദേവന് ശര്‍മ രാജിവെച്ചു. കാലാവധി ഒരു വര്‍ഷം കൂടി
അവശേഷിക്കേയാണ് രാജി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് 'എഎഎ'യില്നിന്ന്
തൊട്ടടുത്ത 'എഎ പ്ലസി'ലേക്ക് താഴ്ത്തിയതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ്
പുവര്‍ അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.
സിറ്റി ബാങ്കിന്റെ സിഇഒയായ ഡഗ്ലസ് പീറ്റേഴ്സണ് ആയിരിക്കും ദേവന്
ശര്‍മയുടെ പിന്‍ഗാമി. റേറ്റിംഗ് താഴ്ത്തിയ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ്
പുവറിന്റെ നടപടിക്കെതിരെ യുഎസ് ഭരണകൂടം രംഗത്തുവന്നിരുന്നു. ഈ
പശ്ചാത്തലത്തിലാണ് ദേവന് ശര്‍മയുടെ രാജിയെന്നാണ് സൂചന. എന്നാല്‍ രാജിയുടെ
കാരണത്തെപ്പറ്റി ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല